17 December, 2019 04:29:55 PM
കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു
തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ കുടുംബത്തെ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തിരുവല്ല മല്ലപ്പള്ളിയില്‍ ഉച്ചയ്ക്ക് 12.30 നാണ് സംഭവം.
എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയുമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവര്‍ക്ക് പതിനഞ്ച് മിനിറ്റോളം വഴിയില്‍ കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ മാറ്റി കാര്‍ കടത്തിവിട്ടത്.