15 December, 2019 11:59:51 AM


വെള്ളവും വെളിച്ചവുമില്ല ; അനാഥമായ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി തിരുവല്ല റെയില്‍വേ സ്റ്റേഷന്‍

- ശരണ്യ എസ് മോഹന്‍



തിരുവല്ല : വെളിച്ചവും വെള്ളവുമില്ലാതെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ കാഴ്ചയാണ്. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചാണ് സെന്റര്‍ തുറക്കുന്നത്.  പക്ഷെ തീര്‍ഥാടനം തുടങ്ങി ഒരു മാസമായിട്ടും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടി ആയിട്ടില്ല.കഴിഞ്ഞ ശബരിമല സീസണ്‍ സമയത്തു പ്രവര്‍ത്തിച്ച വകയില്‍ റെയില്‍വേയ്ക്ക് 6000 രൂപ വൈദ്യുതി ചാര്‍ജായി നല്‍കാനുണ്ടായിരുന്നു. ഇതു കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് റെയില്‍വേ വൈദ്യുതി ബന്ധം വിഛേദിച്ചത്.


സ്റ്റേഷന്‍റെ പ്രവേശന കവാടത്തിലാണ് സെന്റര്‍. ഇവിടെ സ്ഥിരമായി പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. രാത്രിയില്‍ ഇവര്‍ ഇരുട്ടത്തിരിക്കുകയാണ് ചെയ്യുന്നത്. പ്രീ പെയ്ഡ് ഓട്ടോ-ടാക്‌സി കൗണ്ടറും ഇവിടെയാണ് പ്രവര്‍ത്തിക്കേണ്ടത്. എടിഎമ്മും ഇവിടെയാണ്.ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ക്ക് നഗരസഭയ്ക്ക് സര്‍ക്കാരില്‍ നിന്നു എല്ലാ വര്‍ഷവും ധനസഹായം നല്‍കുന്നുണ്ട്. ഇതില്‍ നിന്നുള്ള പണം ഉപയോഗിച്ച് വൈദ്യുതിതുക നല്‍കാവുന്നതാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K