10 December, 2019 05:19:38 PM
ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് മോദിയുടെ 'ഗോള്‍ഡന്‍ ട്വീറ്റ്'
ദില്ലി: 2019ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം കൊണ്ടാടപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് മോദി നടത്തിയ ട്വീറ്റാണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെടുകയും ലൈക്ക് ലഭിക്കുകയും ചെയ്തത്. ട്വിറ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഗോള്‍ഡന്‍ ട്വീറ്റ്' എന്നാണ് മോദിയുടെ ഈ ട്വീറ്റിനെ ട്വിറ്റര്‍ വീശേഷിപ്പിക്കുന്നത്. 421,000 പരാണ് ഈ ട്വീറ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. 117,700 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം 2019 മേയ് 23ന് ആണ് മോദി ഈ ട്വീറ്റ് ചെയ്തത്. 'സബ്കാ സാഥ്+ സബ്കാ വികാസ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 'നാം ഒരുമിച്ച് വളരുന്നു, ഒരുമിച്ച് പുരോഗതി നേടുന്നു, ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെ നാം ഒരുമിച്ച് നിര്‍മിക്കും. ഇന്ത്യ ഒരിക്കല്‍ക്കൂടി വിജയിച്ചിരിക്കുന്നു', എന്നും മോദി ഇംഗ്ലീഷില്‍ കുറിച്ചു.വിജയി ഭാരത് എന്ന ഹാഷ് ടാഗോടെയായിരുന്നു ഈ ട്വീറ്റ്.