09 December, 2019 05:36:47 PM


വനപാലകര്‍ തമ്മില്‍ വാക്കേറ്റം ; ഒടുവില്‍ സസ്‌പെന്‍ഷന്‍




സീതത്തോട് : വനപാലകര്‍ തമ്മില്‍ വാക്കേറ്റം നടത്തിയതിനെ തുടര്‍ന്ന്് ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലാണ് സംഭവം. സെഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജെഫി ജോര്‍ജിനെയാണ് വടശേരിക്കര റേഞ്ച് ഓഫിസര്‍ മണി സുദര്‍ശന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റാന്നി ഡിഎഫ്ഒ എം.ഉണ്ണിക്കൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് പരാതിക്ക് ഇടയാക്കിയ സംഭവം. ബീറ്റ് ഫോറസ്റ്ററുടെ ശുപാര്‍ശയോടെ കാടിനുള്ളിലുള്ള ആലുവാംകുടി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയവരെ സമയം വൈകിയതുമൂലം കടത്തിവിടാത്തതുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനിടെ മദ്യലഹരിയിലായിരുന്ന ജെഫി ജോര്‍ജ് സംഘത്തിലെ വനിതകളെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. ഇദ്ദേഹത്തിന്റെ 'പ്രകടനം' വനിതകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ജില്ലാ പൊലീസ് മേധാവിക്കും ഉന്നത വനപാലകര്‍ക്കും നല്‍കിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K