07 December, 2019 08:20:52 PM


തനിക്കും കൂട്ടുകാര്‍ക്കും പേടിയാണ് ; കുഞ്ഞു ഗൗതം വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി



പത്തനംതിട്ട: തന്റെ സ്‌കൂളിലെ ശോചനീയാവസ്ഥ അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് രണ്ടാം ക്ലാസുകാരന്‍ ഗൗതം. തനിക്കും കൂട്ടുകാര്‍ക്കും മഴ പെയ്താല്‍ സ്‌കൂളില്‍ പോകാന്‍ പേടിയാണ്, ഇക്കാര്യം പറഞ്ഞുകൊണ്ട് ബുക്കുപേപ്പറിലാണ് കുഞ്ഞു ഗൗതം കത്തെഴുതിയത്.

വെച്ചൂച്ചിറ കുന്നം ഗവ. എല്‍പി സ്‌കൂളിന്റെ ദുരവസ്ഥ. മേല്‍ക്കൂരയിളകി ഏതുനിമിഷവും നിലംപതിക്കാവുന്ന സ്‌കൂളിനെക്കുറിച്ചുള്ള ആശങ്ക ഗൗതം ഈ കത്തിലൂടെ മന്ത്രി സി.രവീന്ദ്രനാഥിനെ അറിയിക്കുകയാണ്. 
തനിക്കും കൂട്ടുകാരായ രഹനയ്ക്കും അന്‍സിലിനുമൊക്കെ മഴപെയ്യുമ്പോള്‍ പേടിയാകുന്നെന്ന് ഗൗതം പറയുന്നു. സ്‌കൂളിന്റെ പരിസരം ഇഴജന്തുക്കളുടെ താവളമാണെന്നും സഹപാഠിയുടെ അമ്മയ്ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പാമ്പ് കടിയേറ്റെന്നും പറഞ്ഞാണ് ഗൗതം കത്തെഴുതിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K