04 December, 2019 08:05:59 AM


സണ്ണി ലിയോണിന്‍റെ 'മോഹ മുന്തിരി വാറ്റിയ രാവ്' തകര്‍ത്താടി വയോധിക; നന്ദി അറിയിച്ച് ഗോപി സുന്ദർ



കൊച്ചി: മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗാനമാണ് 'മോഹ മുന്തിരി വാറ്റിയ രാവ്'. ഈ ഗാനത്തില്‍ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്റെ സാന്നിധ്യവും ഡാന്‍സുമായിരുന്നു ഈ പാട്ടിനെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ കാരണം. ഇപ്പോഴിതാ, ഈ ഗാനം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാവുകയാണ്.


സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് വീണ്ടും ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ബസ് യാത്രയ്ക്കിടെ ഈ പാട്ടിനനുസരിച്ച്‌ ചുവടുവയ്ക്കുന്ന ഒരു വയോധികയുടെ വീഡിയോ യാണ് ഇപ്പോൾ വൈറലാകുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ച്‌ ചുവടുവെച്ച് ഇവർ പാട്ട് ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. 'തന്റെ ഗാനത്തോട് ഇത്രയും സ്‌നേഹം കാണിക്കുന്നതില്‍ നന്ദി' എന്ന് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K