02 December, 2019 08:44:13 PM
'ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍': മുഖ്യമന്ത്രി വിജയനോ അതോ ജയനോ എന്ന് പരിഹസിച്ച് ബല്‍റാം
പാലക്കാട്: കേരള പോലീസിന് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പിണായി വിജയനെ ബല്‍റാം പരിഹസിച്ചത്. 'ഇദ്ദേഹം വിജയനാണോ അതോ ജയനാണോ ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍... ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നു..' എന്നാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.