30 November, 2019 03:28:14 PM
'ജിന്ന് സുന്നത്ത് നടത്തി' എന്ന പേരില്‍ കുഞ്ഞിന്‍റെ ചിത്രം; പൊളളത്തരം തുറന്നുകാട്ടി ഡോക്ടറുടെ കുറിപ്പ്
കൊച്ചി: സോഷ്യല്‍മീഡിയയില്‍ തെറ്റിദ്ധാരണ പരത്തികൊണ്ടുള്ള ഒരു പ്രചാരണത്തിന്‍റെ പൊളളത്തരം തുറന്നുകാട്ടി ഡോക്ടര്‍ രംഗത്ത്. ജിന്ന് സുന്നത്ത് നടത്തി എന്ന് പറഞ്ഞ് വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിന്‍റെ ചിത്രവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഷിംന അസീസിന്‍റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഷിംനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ.
'ജിന്ന് സുന്നത്ത് നടത്തി' എന്നും പറഞ്ഞ് ഒരു കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിന്‍റെ ചിത്രം വാട്ട്‌സ്‌ആപില്‍ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോര്‍ക്ക് മനസ്സിലാവും.
സ്വന്തം കുഞ്ഞിന്‍റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാന്‍ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.
ഇനി കുട്ടി വലുതാകുമ്പോ 'നിന്‍റേത് കാണാന്‍ ഇനി ലോകത്താരും ബാക്കിയില്ല' എന്ന് കൂടി കേള്‍പ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക !