28 November, 2019 07:26:20 PM


ഇനിയും കേരളം പഠിച്ചില്ല ! പുരാവസ്തുക്കള്‍ക്കിടയില്‍ വീണ്ടും കുറെ വിദ്യാര്‍ത്ഥികള്‍

- ശരണ്യ എസ് മോഹന്‍



പത്തനംതിട്ട: ബത്തേരിയില്‍ പത്തു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിന് ശേഷവും കേരളം പഠിച്ചില്ല. നല്ല ക്ലാസ് മുറികളില്‍ ഇരുന്ന് പഠിക്കുവാനുള്ള ഭാഗ്യം ഇനിയും ഏറെ അകലെയായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ളത്. ആ ഗണത്തിലാണ് ഇലന്തൂര്‍ ഗവ. കോളജിലെ ബികോം വിദ്യാര്‍ഥികള്‍.  പുരാവസ്തുക്കള്‍ കൂട്ടിയിട്ട ക്ലാസ് മുറിയിലിരുന്നു പഠിക്കേണ്ട ഗതിയാണ് ഇപ്പോഴും ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.  


വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍വികര്‍ ഉപയോഗിച്ച് ഉപേക്ഷിച്ച പുരാവസ്തുക്കള്‍ക്കിടയിലിരുന്നാണ് ഇവിടെ കുട്ടികള്‍ പഠിക്കുന്നത്. ഒടിഞ്ഞ കസേര, മേശ, ക്ലോസറ്റ്, വാഷ് ബേസിന്‍, സ്റ്റീല്‍ അലമാര തുടങ്ങിയ സാധനങ്ങളാണ് ഇവിടെയുള്ളത്. ഇലന്തൂര്‍ ഗവ. ഹൈസ്കുളിലെ സാധനങ്ങളാണിവ. ഈ വസ്തുക്കള്‍ എടുത്തുമാറ്റിയാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വരുമെന്നാണ് അധ്യാപകര്‍ പറയുന്നത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ ഹൈസ്‌കൂളിന്‍റെ കെട്ടിടത്തിലാണ് കോളജ് നടത്തുന്നത്. ഉടന്‍ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K