28 November, 2019 02:54:57 PM
കോഴഞ്ചേരിക്ക് ആശ്വാസം; ജില്ലാ ആസ്ഥാനത്ത് പുതിയ താലൂക്കുമായി പത്തനംതിട്ട
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പുതിയ താലൂക്ക് രൂപികരിക്കാന്‍ തീരുമാനം. വീണാ ജോര്‍ജ് എംഎല്‍എയുടെ ആവശ്യം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അംഗീകരിച്ചു. പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിനു മാര്‍ഗ നിര്‍ദേശം നല്‍കാന്‍ സംസ്ഥാന തലത്തില്‍ കമ്മിറ്റിക്കു രൂപമായി. ഇതുവരെ ജില്ലയ്ക്ക് സ്വന്തമായി താലൂക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കോഴഞ്ചേരി താലൂക്കിലായിരുന്നു ജില്ലയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നടന്നിരുന്നത്.
പുതിയ തീരുമാനം അനുസരിച്ച് കോഴഞ്ചേരി താലൂക്കിനെ വിഭജിച്ച് പത്തനംതിട്ട, കോഴഞ്ചേരി താലൂക്കുകള്‍ എന്ന നിലയിലാക്കുന്നു. പ്രളയത്തിന് ശേഷം ആകെമൊത്തം കുത്തഴിഞ്ഞു കിടക്കുകയായിരുന്നു കോഴഞ്ചേരി താലൂക്ക്. ഇനി നിലവിലെ അസൗകര്യങ്ങളും ഭരണപരമായ ബുദ്ധിമുട്ടുകളും പഠിച്ചു പുതിയ താലൂക്കിനുള്ള രൂപരേഖ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിക്കും.