26 November, 2019 09:04:55 PM
ഇനിയുമൊരു ജീവന്‍ നഷ്ടപ്പെടുത്തണോ? ഇഴജന്തുക്കളെ സ്വീകരിക്കാനൊരുങ്ങി വെട്ടിപ്രം സര്‍ക്കാര്‍ സ്കൂള്‍
പത്തനംതിട്ട: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ബാലിക മരിച്ച സംഭവം ആവര്‍ത്തിക്കരുതെന്നാണ് കേരളത്തിന്‍റെ പ്രാര്‍ത്ഥനയെങ്കിലും ഇപ്പോഴും ഇത്തരത്തിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് വാസ്തവം. പത്തനംതിട്ട
വെട്ടിപ്രം ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ എത്തിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നു പറയാം.
ബി.ആര്‍.സി (ബ്ലോക്ക് റിസോഴ്‌സ് സെന്‍റര്‍) ഓഫിസിലെ പേപ്പറൂകളും ഫയലുകളും കസേരകളുമാണ് കുട്ടികള്‍ ഇരിക്കുന്ന ക്ലാസ് മുറിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടെന്നാണ് കുട്ടികൾ പറയുന്നത്. സംഭവത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം. ബത്തേരിയില്‍ ഉണ്ടായ സംഭവത്തിന് ശേഷം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് വെട്ടിപ്രം സ്കൂളിന്റെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.