One more actor joins #iamrabipirzada campaign twitter.com/IshikaBOfficia …
14 November, 2019 09:14:05 PM
ഗായികയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി ; പിന്തുണ അറിയിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിമാര്‍
ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിയുമായെത്തി വിവാദത്തില്‍പെട്ട പാക് ഗായിക റാബി പിര്‍സദയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും പുറത്തായത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് വിനോദമേഖല ഉപേക്ഷിക്കുകയാണെന്ന് റാബി വ്യക്തമാക്കി. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി കൂടുതല്‍ സിനിമാതാരങ്ങള്‍ തങ്ങളുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പാക് - അഫ്ഗാന്‍ നടി മലിഷ ഹീനഖാനും ഇഷിക മോറയുമാണ് നഗ്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
റാബി പിര്‍സദയ്ക്ക് പിന്തുണ എന്ന കുറിപ്പോടെയാണ് ഇവര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. റാബിയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി മാത്രം തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മലിഷ നഗ്‌നചിത്രങ്ങള്‍ പങ്കുവെച്ചത്. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പാകിസ്ഥാന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് അവരുടെ ഗായികയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവന്നത്. ഇത് വലിയ രീതിയില്‍ വൈറലായതോടെ അത് കാണുന്നവര്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുക്കരുതെന്ന അപേക്ഷയുമായി റാബി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ഇന്‍ഡസ്ട്രി വിടുകയാണെന്ന് റാബി ട്വീറ്റ് ചെയ്തത്.