12 November, 2019 06:52:46 PM
അന്ന് 'ഡാഡി ഗിരിജ' പറഞ്ഞു, ഇന്ന് സസ്യഗവേഷകരും: കഞ്ചാവില്‍ നിന്ന് അല്‍ഷിമേഴ്സിനും അര്‍ബുദത്തിനും മരുന്ന്
കൊച്ചി: മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലെ വില്ലന്‍ കഥാപാത്രം ഡാഡി ഗിരിജ പറഞ്ഞപ്പോള്‍ അതാരും കാര്യമാക്കിയില്ല. ഇപ്പോള്‍ കഞ്ചാവില്‍ നിന്ന് അര്‍ബുദത്തിനും അല്‍ഷിമേഴ്സിനും അടക്കം മരുന്നുണ്ടാക്കാനാകുമെന്ന് സസ്യ ഗവേഷകര്‍ പറഞ്ഞപ്പോള്‍ അത് മാധ്യമവാര്‍ത്തയുമായി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എല്ലാവരും തള്ളിക്കളഞ്ഞ ഡാഡി ഗിരിജയെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി സമ്മേളേനത്തിലാണ് കാന്‍സര്‍, അല്‍ഷിമേഴ്‌സ് നാഡീ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് ഫലപ്രദമാണെന്നാണ് സസ്യശാസ്ത്ര ഗവേഷകര്‍ പറഞ്ഞത്. ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ (എന്‍.ബി.ആര്‍.ഐ.) ശാസ്ത്രജ്ഞരായ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീര്‍ ശുക്ലയുമാണ് ഇതേക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്.
കഞ്ചാവുചെടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉത്പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗിന്‍റെ ചിത്രം ജഗപതി ബാബു അവതരിപ്പിച്ച ഡാഡി ഗിരിജയുടെ ചിത്രത്തിനൊപ്പം ചേര്‍ത്ത് വച്ചാണ് ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.