03 November, 2019 05:44:24 PM
വാട്സാപ്പില്‍ ചാരപ്പണി: പ്രിയങ്കയുടെ ഫോണും മുന്നറിയിപ്പ് നല്‍കി ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്. ഇസ്രായേല്‍ കമ്പനിയുടെ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഫോണ്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധിക്ക് മുന്നറിയിപ്പ് വാട്‌സ്‌ആപ്പില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും, മറ്റു പലര്‍ക്കും ഇത്തരത്തിലുള്ള സന്ദേശം ലഭിച്ച സമയത്താണ് പ്രിയങ്കയ്ക്കും ഈ മുന്നറിയിപ്പ് കിട്ടിയതെന്നും സുര്‍ജേവാല അറിയിച്ചു.
പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തിയെന്നതില്‍ കുടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് വ്യകതമാക്കിയിരിക്കുന്നത്. മുമ്ബൊരിക്കലുമില്ലാത്ത ചാരപ്രവര്‍ത്തനമാണ സര്‍ക്കാര്‍ നടത്തുന്നതെന്നും സുര്‍ജേവാല ആരോപിച്ചു. നേരത്തെ മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇസ്രയേലിലെ സൈബര്‍ സെക്യൂരിറ്റി കമ്ബനിയായ എന്‍എസ്‌ഒ വാട്‌സ്‌ആപ്പ് സെര്‍വര്‍ മുഖേന ചാരസോഫ്റ്റ്‌വെയറായ പെഗാസസ് വഴി ചോര്‍ത്തല്‍ നടത്തിയെന്ന് വാട്‌സ്‌ആപ്പ് കഴിഞ്ഞ ആഴ്ചയാണ് ആരോപണം ഉയര്‍ത്തിയത്. 20 ഓളം രാജ്യങ്ങളില്‍ നിന്നായി 1400 ഓളം ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ചാരപ്രവര്‍ത്തനം നടന്നത്. തിരഞ്ഞെടുപ്പിന് മുമ്ബ് ഏപ്രിലില്‍ ആയിരുന്നു ഇന്ത്യയില്‍ ജേര്‍ണലിസ്റ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത് സര്‍ക്കാര്‍ നേരിട്ട് ആണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. സര്‍ക്കാരിന് മാത്രമേ സേവനം നല്‍കുകയുള്ളുവന്നും, സുരക്ഷയെ ബാധിക്കുന്ന പ്ര്‌നങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്ബനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കേന്ദ്രത്തെ പ്രതിരോധത്തിലാഴ്ത്തിയാണ് കോണ്‍ഗ്രസിന്റെ ആരോപണവും. ബിജെപി എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇടപെടാത്തതെന്നുമാണ് കോണ്‍ഗ്രസ് ചോദ്യം ഉയര്‍ത്തുന്നത്.