19 October, 2019 06:11:05 PM
'ഓർത്തോ പാത്രി' അഥവാ 'പാത്രി ഓർത്തോ': യുവതിയുടെ വീഡിയോ വൈറലാകുന്നു
കൊച്ചി: ഓർത്തഡോക്സ്, പാത്രിയാർക്കീസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും സംഘർഷങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ദമ്പതികൾക്ക് പോംവഴി നിർദ്ദേശിച്ചു കൊണ്ടുള്ള യുവതിയുടെ വീഡിയോ വൈറലാവുന്നു. പാത്രിയാര്‍ക്കീസ് വിഭാഗത്തില്‍നിന്നും വിവാഹം കഴിച്ചിട്ടുള്ള ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിക്കണമെന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നുവെന്നും ഈ ആഹ്വാനത്തെ തരണം ചെയ്യുവാന്‍ ഈ രണ്ട് സഭകളെയും ഉപേക്ഷിച്ച് പുതിയ സഭ രൂപീകരിക്കുന്നതായിരിക്കും ഉചിതമെന്നുമാണ് പേരും വിവരങ്ങളും വെളിപ്പെടുത്താതെ യുവതി വീഡിയോയിലൂടെ നല്‍കുന്ന സന്ദേശം.
സന്ദേശം കാര്യമായിട്ടാണെങ്കിലും തമാശായിട്ടാണെങ്കിലും പുതിയ സഭ ഉണ്ടാക്കിയാല്‍ അതിനിടേണ്ട പേര് നിര്‍ദ്ദേശിച്ചതാണ് ഏറെ രസകരം. രണ്ട് വിഭാഗങ്ങളെയും പിണക്കാതെ 'ഓര്‍ത്തോ പാത്രി' എന്നോ 'പാത്രി ഓര്‍ത്തോ' എന്നോ പേരിടാമെന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. പുതിയ സഭ രൂപീകരിക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് വൈദികരാകാനും കന്യാസ്ത്രീകള്‍ ആകാനും സെക്രട്ടറി, ട്രഷറര്‍ എന്നീ പോസ്റ്റുകളില്‍ തിളങ്ങാനും അവസരം ലഭിക്കുമെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. പുതിയ സഭയില്‍ ആദ്യം ജനിക്കുന്ന കുഞ്ഞിന് സഭയുടെ പേരില്‍ 'ഓര്‍ത്തോ പാത്രി' എന്നോ 'പാത്രി ഓര്‍ത്തോ' എന്ന് പേരിടാനാവും എന്നുമാണ് ഇവരുടെ കണ്ടുപിടുത്തം. ഏതായാലും ഇവരുടെ അഭിപ്രായം ശരിവെച്ചും അമര്‍ഷം രേഖപ്പെടുത്തിയും ഒട്ടേറെ കമന്‍റുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.