30 September, 2019 10:12:38 PM
നാട്ടിൽ കീരിയും പാമ്പും; നാട് കടന്നാൽ ചക്കരയും അടയും: കേരളാ കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ വൈറലാകുന്നു
കോട്ടയം: നാട്ടിൽ കീരിയും പാമ്പും. നാട് കടന്നാൽ ചക്കരയും അടയും. കേരളാ കോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫും ജോസ് കെ മാണിയും തോമസ് ചാഴികാടനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
"ഇത് ഇന്ന് രാവിലെ (30 -09-2019) ദുബായിൽ നിന്നും എടുത്ത ഫോട്ടോ ആണ്. തോൽപിക്കാൻ നടന്നവനും തോല്പിച്ചവനും തോല്പിക്കപ്പെട്ടവനും കീരിയും പാമ്പും എല്ലാം ഒന്നിച്ച് ഒരു കുടക്കീഴിൽ. സ്വന്തം സ്ഥാനാർത്ഥി തോറ്റു പോയതിന്റെ സങ്കടം പേറുന്ന അണികൾ ആരായി ?'' എന്ന കമന്‍റോടെയാണ് നേതാക്കള്‍ ഉൾപ്പെട്ട ചിത്രം പ്രചരിക്കുന്നത്. ചിത്രം സെപ്തംബർ 30ന് എടുത്തതാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്‍റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.