27 September, 2019 12:57:57 PM
യുപിഎ ഘടകകക്ഷി എന്‍സിപിക്കു പാലായില്‍ വിജയം; മാണി സി കാപ്പനെ ട്രോളി വി.ടി. ബല്‍റാം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പനു ട്രോളില്‍ പൊതിഞ്ഞ അഭിനന്ദവുമായി വി.ടി. ബല്‍റാം എംഎല്‍എ. "യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം" എന്നാണു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. "നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ, തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ" എന്നും സ്വയം വിമര്‍ശനമെന്ന രീതിയില്‍ ബല്‍റാം കുറിച്ചു.