10 August, 2019 04:29:06 PM
'ഷേക്സ്പിയര്‍' തരൂര്‍: മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ശശി തരൂര്‍ എംപി
തിരുവനന്തപുരം: ഫേസ്ബുക്കില്‍ തന്‍റെ പുതിയ ഫോട്ടോ പോസ്റ്റ് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്സ്പിയറിന്‍റെ ചിത്രം മോര്‍ഫ് ചെയ്ത് തന്‍റേതാക്കിയ ചിത്രമാണ് ശശി തരൂര്‍ ശനിയാഴ്ച അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. ശശി തരൂരിന്‍റെ ചിത്രം മറ്റാരോ മോര്‍ഫ് ചെയ്ത് വാട്സ് ആപ്പില്‍ പ്രചരിച്ചത് തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ചിത്രം മനോഹരമായി മോര്‍ഫ് ചെയ്തയാള്‍ക്ക് തരൂര്‍ നന്ദിയും അറിയിച്ചു. ശശി തരൂരിന്‍റെ പോസ്റ്റിന് ഏഴായിരത്തിലേറെ ലൈക്കും അഞ്ഞൂറിലേറെ കമന്‍റും ലഭിച്ചു. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തു. കമന്‍റില്‍ നിരവധി പേര്‍ ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തി. കേരളം മഴക്കെടുതിയില്‍ ബുദ്ധിമുട്ടുമ്പോള്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തതിനായിരുന്നു വിമര്‍ശനം.