27 July, 2019 07:47:35 PM
'എടാ വണ്ടി തിരിക്കുമ്പം ഇരിക്കും'; സ്വകാര്യബസിന്‍റെ ഡ്രൈവര്‍ കാബിനില്‍ കയറി യുവതിയുടെ പ്രകടനം (VIDEO)
തിരുവല്ല: സ്വകാര്യബസിന്‍റെ ഡ്രൈവര്‍ കാബിനില്‍ കയറിയുള്ള യുവതിയുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. മലയാലപ്പുഴ റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യബസിലാണ് സംഭവം. ഇതിനിടെ മാവേലിക്കര പോലീസ് അതിര്‍ത്തിയിലാണ് സംഭവം എന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന വീഡിയോ തങ്ങളും കണ്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.
എന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടേ വണ്ടി മുന്നോട്ടുപോകാനാവു എന്നും വണ്ടി തിരിച്ചാലേ സീറ്റിലിരിക്കു എന്നും പറയുന്ന യുവതി തന്നെ പിന്തിരിപ്പിക്കാനെത്തുന്നയാളുടെ നേരെ അസഭ്യം ചൊരിയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഡ്രൈവറെയും കണ്ടക്ടറെയും ഉള്‍പ്പെടെ വിറപ്പിച്ച് നിര്‍ത്തുന്ന സംഭവത്തിന്‍റെ പിന്നിലെ വസ്തുത കൃത്യമായി മനസിലാക്കാതെ ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. മലയാലപ്പുഴ - തട്ടാരമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ പ്രശ്നമുണ്ടാക്കിയത് മാനസികാസ്വാസ്ഥ്യമുളള യുവതിയാണെന്നും ഇവരെ പിന്നീട് ഇടപ്പോണിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് അറിയുന്നത്.