20 July, 2019 12:46:36 PM
നാലാം ക്ലാസ്സുകാരന്‍റെ പശുവിനെ കുറിച്ചുള്ള വിവരണം: പിണറായി മുതല്‍ നെഹൃ വരെ കഥാപാത്രങ്ങള്‍
കൊച്ചി: നാലാം ക്ലാസ്സുകാരന്‍റെ പശുവിനെക്കുറിച്ചുള്ള വിവരണം കണ്ട് കണ്ണ് തള്ളി അദ്ധ്യാപിക. ഉത്തരത്തില്‍ പിണറായി വിജയന്‍ മുതല്‍ അമേരിക്ക വരെ. സര്‍വ്വവിജ്ഞാനിയെ തേടി സോഷ്യല്‍ മീഡിയയും. നാലം ക്ലാസ് എ ഡിവിഷനില്‍ പഠിക്കുന്ന ആദിത്യനെത്തേടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണം കൊഴുക്കുന്നത്.
'പശുവിനെ കുറിച്ച് വിവരിക്കുക' എന്ന ചോദ്യത്തിന് ആദിത്യന്‍ എഴുതിയ കുറിപ്പാണ് പൊട്ടിച്ചിരിപ്പിക്കുന്നത്. പശുവില്‍ തുടങ്ങിയ ഉത്തരത്തില്‍ പിണറായി വിജയനും മോദിയും ഗാന്ധിജിയും അടക്കം അമേരിക്ക വരെ എത്തി നില്‍ക്കുന്നുണ്ട്. വിവരണം വായിച്ച അദ്ധ്യാപിക ആവട്ടെ ആദിത്യന് 'സര്‍വ്വവിജ്ഞാനി' പട്ടവും നല്‍കി.