17 July, 2019 01:35:40 PM


അറുപതിലെത്തി മഞ്ജു വാര്യരും ടോവിനോയും ചാക്കോച്ചനും മിഥുനും... ചിത്രം കണ്ട് 'വണ്ടറ'ടിച്ച് ആരാധകര്‍



കൊച്ചി: ഒറ്റ നിമിഷം, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. തങ്ങളുെട പ്രിയതാരങ്ങളായ മഞ്ജു വാര്യരും ടോവിന്‍ തോമസും കുഞ്ചാക്കോ ബോബനും ഒക്കെ നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി, മുടിയും താടിയും നരച്ച് ഏറെ പ്രായമായിരിക്കുന്നു. എന്നാലിത് സിനിമയിലുമല്ല. പിന്നെ നോക്കിയപ്പോഴാണ് കുറെ മുമ്പ് പരസ്പരം സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു.




സംശയനിവൃത്തിക്കായി വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തി അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ ആപ്ലിക്കേഷനാണ്. 'ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് ആപ്പ് കാണിച്ചുതരും. ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 


 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K