19 June, 2019 02:33:47 PM


മാനസിക പീഡനവും അശ്ലീല സന്ദേശങ്ങളും: ഡി.വൈ.എഫ്.ഐയില്‍ നിന്ന് വനിതാ അംഗങ്ങളുടെ രാജി



പത്തനംതിട്ട: സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മാനസിക പീഡനവും അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കും തടയാന്‍ കഴിയാതെ ഡി.വൈ.എഫ്.ഐയില്‍ വനിതാ അംഗങ്ങളുടെ രാജി. പത്തനംതിട്ട ജില്ലയിലാണ് സംഭവം. കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജിവച്ചത്. മാനസിക പീഡനവും പ്രദേശീയക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്ന് പറയുമ്പോഴും ചില സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റവും രാജിക്ക് കാരണമാണ്. ചില സഹപ്രവര്‍ത്തകര്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K