14 May, 2019 12:06:10 PM
വിവാഹത്തേക്കാള്‍ പ്രിയം മറ്റു വിഷയങ്ങളോട്; ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ തിരയലുകളുടെ കണക്കുകള്‍ പുറത്ത്
കൊച്ചി: ഇന്ത്യക്കാരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്. ഗൂഗിളില്‍ ഇന്ത്യക്കാര്‍ തിരഞ്ഞ രണ്ട് പ്രധാന വിഷയങ്ങളാണ് ഡേറ്റിംഗും പിസ്സയും. തിരച്ചിലുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഡേറ്റിംഗാണ്. രണ്ടാമതായി പിസയും. ഇത് വിവാഹിത അന്വേഷണങ്ങളെക്കാള്‍ മുന്നിലാണ്. ഇന്‍റര്‍നെറ്റും സ്മാര്‍ട് ഫോണുകളും വ്യാപകമായതോടെ ഇന്ത്യക്കാരുടെ ജീവിതരീതികളും മാറിയെന്നതിന് തെളിവാണ് ഈ റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്പേസ് കൂടുതല്‍ ഊര്‍ജ്ജസ്വലമായിരുന്നില്ല, എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്‍റര്‍നെറ്റ് ഉപയോക്താവായി ഇന്ത്യ മാറിയിരിക്കുന്നു. ഭാഷയും വോയ്സ് ഉപയോഗവും വര്‍ധിച്ചിട്ടുണ്ടെന്നും ഗൂഗിളിന്‍റെ ഇന്ത്യന്‍ ഡയറക്ടര്‍ വികാസ് അഗ്നിഹോത്രി പറയുന്നു. ഗൂഗിളിന്‍റെ സേര്‍ച്ചിങ് റിപ്പോര്‍ട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.
ഓണ്‍ലൈന്‍ ഡേറ്റിങ് ബ്രാന്‍ഡ് തിരച്ചിലുകളില്‍ 37 ശതമാനം വര്‍ധനവാണുള്ളത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പിസ്സയാണെന്നും ഗൂഗിള്‍ റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെ മെച്ചപ്പെടുത്താനായി തയാറാക്കിയ ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ഗൂഗിളില്‍ ഓരോ നിമിഷവും തിരയുന്ന കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. നോണ്‍ മെട്രോ ലൊക്കേഷനുകളിലെ തിരയലുകള്‍ മെട്രോകളിലെ തിരയലുകളേക്കാള്‍ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്