17 April, 2019 11:10:47 AM
ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു
കൊച്ചി: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ വിലക്ക്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചു. ടിക് ടോക് നിരോധിക്കാനുള്ള ഏപ്രില്‍ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെ തുടർന്ന് ടിക് ടോക്കിന് ആദരാഞ്ജലികൾ അർപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളുടെ പൊങ്കാലയും ആരംഭിച്ചു.
അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കാന്‍ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു. ടിക് ടോക് നിരോധിക്കാന്‍ ആവശ്യപ്പെട്ട് ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍, ഇരു കമ്പനികളും ഇതിന് മറുപടി നല്‍കിയിരുന്നില്ല. ചൈനയിലെ ബൈറ്റഡന്‍സ് ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്.