01 April, 2019 03:56:10 PM


ബിജെപിക്കെതിരെ പ്രചരണം നടത്തിയ കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ പൂട്ടിച്ചു



ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശനങ്ങളും നടത്തിയ  കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളവരായിരുന്നുവത്രേ ഈ പേജുകള്‍ നിയന്ത്രിച്ചിരുന്നത്. വ്യാജ അക്കൗണ്ടുകളായിരുന്നു ഇവയെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. റദ്ദാക്കിയ പേജുകളിലെ, ബിജെപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. വ്യാജമായ വാര്‍ത്തകളാണ് ബിജെപിക്കെതിരെ പുറത്തു വിട്ടിട്ടുള്ളതത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K