06 February, 2019 05:44:47 PM
ടിക്ക് ടോക്ക് ആപ്പിന് 'ആപ്പു' വീഴും; നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഇത്തരം ആപ്പുകള്‍ക്ക് ഇന്ത്യയിലുള്ള പ്രചാരം അപകടകരമാം വിധം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന കെണികള്‍ക്കുള്ള സാധ്യതകള്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത ഇത്തരം ആപ്പുകള്‍ക്കാകും ഇത് പ്രധാനമായും ബാധകമാവുക. അംഗീകൃത ഓഫീസുകളുള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നാണ് അധികൃതര്‍ പറയുന്നത്.