22 January, 2019 10:23:33 AM
ഫോര്‍വേഡ് മെസ്സേജുകള്ക്കുളള നിയന്ത്രണം വ്യാപിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: വാട്സാപ്പില്‍ ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല എന്ന് അടുത്തിടെയായി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഫോര്‍വേഡ് മെസേജില്‍ വരുത്തിയ നിയന്ത്രണം എല്ലാ രാജ്യത്തെയും ഉപഭോക്താക്കള്‍ക്ക് ബാധകമാക്കി വാട്സ്ആപ്പ്.
ജൂലൈ മുതല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുത്തിയ ഈ മാറ്റം ഇനി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം.