21 January, 2019 04:03:49 PM


ഫ്രീ വൈഫൈ കണ്ടാല്‍ ചാടിവീഴേണ്ട, ചുറ്റും ഹാക്കര്‍മാരെന്ന് പോലീസ് മുന്നറിയിപ്പ്



തിരുവനന്തപുരം: ഫ്രീ വൈഫൈ എന്ന് കണ്ടാല്‍ ചാടി വീണ് ഹാക്കര്‍മാരുടെ കയ്യിലകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് പോലീസ് ഇതിനുളളിലെ അപകടം വ്യക്തമാക്കുന്നത്.

ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്‍റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓര്‍ക്കുക. സൂക്ഷിക്കുക എന്നും കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചൂണ്ടിക്കാണിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K