18 January, 2019 07:15:09 AM
''നാടോടുമ്പോൾ നടുവിലൂടെ ഓടണം, മനസിലാക്കി തരേണ്ടവർ 'അരമനകളിൽ' നെയ്യ്മുറ്റി, അടയിരിക്കുന്നു...''; പോസ്റ്റ് വൈറലാകുന്നു
കോട്ടയം: ഉല്ലസിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികൾ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് അറിയുന്നില്ലെന്ന് ചൂണ്ടികാട്ടിയുളള സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മദ്രസപഠനം കഴിഞ്ഞ മുസ്ലിങ്ങളും സംഘപരിവാറും തകർക്കാൻ പറ്റാത്ത കെട്ടുറപ്പുമായി മുന്നേറുമ്പോൾ ക്രിസ്ത്യാനികളെ നയിക്കേണ്ടവർ അരമനകളിൽ നെയ് മുറ്റി അടയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്യുന്നവരിൽ ഏറെയും വൈദികരും കന്യാസ്ത്രീകളും ഉൾപ്പെട്ട വിശ്വാസി സമൂഹം.
സന്ദേശത്തിന്റെ പൂർണ രൂപം ചുവടെ...
''കേരളത്തിൽ ക്രിസ്ത്യാനികളുടെ വിചാരം, തങ്ങളെല്ലാം അത്യാവശ്യം safe zone-ൽ ആണെന്നാണ്.
അതുകൊണ്ട് തീറ്റയും കുടിയുമായി.. പരസ്പരം കണ്ടുകൂടാതെയും..., തമ്മിൽ തല്ലിയും, ഒറ്റുകൊടുത്തും., സകല ക്രിസ്ത്യാനികളും ഉല്ലസിച്ചു ജീവിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം ഇതു വരെയും ഒരുത്തനും മനസിലാക്കിയിട്ടില്ല......
കുറഞ്ഞത് 10 വർഷത്തെ ചിട്ടയായ മദ്രസ മതപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന മുസ്ലിം കുട്ടികൾ... സംഘപരിവാർ കേഡർ പാർട്ടി ചിട്ടയോടെ, ഒത്തൊരുമയോടെ... തകർക്കാൻ പറ്റാത്ത കെട്ടുറപ്പുമായി മുന്നേറുമ്പോൾ...!
ക്രിസ്ത്യാനികുഞ്ഞുങ്ങൾ... ബൈബിളിലെ ഒരു വാക്യം... തികച്ചു പറയാൻ പോലും അറിയാതെ..... നാണംകെട്ടും.. മനുഷ്യരെയും ദൈവത്തേയും ഒറ്റിക്കൊടുത്തും...തള്ളിപറഞ്ഞും..... ലഹരിക്കടിമയായും, നെറ്റിൽ കുടുങ്ങിയും, സമൂഹത്തിൽ... അപഹാസ്യരായി ജീവിക്കുന്നു.
നാടോടുമ്പോൾ.. നടുവിലൂടെ ഓടിയില്ലെങ്കിലും.., വചനപ്രകാരം അരികിലൂടെ എങ്കിലും ഓടണം എന്ന് പറഞ്ഞു മനസ്സിലാക്കി തരേണ്ടവർ ആകട്ടെ.., ക്രിസ്തുവിനെക്കാൾ വലിയ പ്രതാപികൾ ആയി 'അരമനകളിൽ' നെയ്യ്മുറ്റി, അടയിരിക്കുന്നു.....! വെയിലും മഴയും കൊള്ളണ്ട.... അതിന് AC കാറുണ്ടല്ലൊ... സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യണ്ട.... സഭയിലെ കേസും വഴക്കും തീർന്നിട്ട് അതിനെവിടെ സമയം... സ്ഥാനത്തും, അസ്ഥാനത്തും... സ്തോത്രവും, ഹല്ലേലുയ്യായും പറഞ്ഞുകൊണ്ട്...... പഠിച്ചത് തന്നെ പാടി പാടി ഇരുന്നാൽ മതി. എന്തൊരു സുഖം.... പരമാനന്ദസുഖം ......
ഒരുമിച്ച് മുട്ടി നിൽക്കാൻ പോലും ഇഷ്ടമില്ലാത്ത ഇന്നത്തെ ക്രിസ്ത്യൻ സമൂഹത്തെ വാർത്തെടുത്തതിന്റെ ഉത്തരവാദി ആര്...?????? നല്ല കീറു കിട്ടാൻ തുടങ്ങുമ്പോഴേ എല്ലാവർക്കും മനസ്സിലാകൂ... അപ്പോഴേക്കും തടഞ്ഞു നിറുത്താനാവാത്ത വിധം എല്ലാം താമസിച്ചിരിക്കും
NB: ഇത് തമ്മിൽ തമ്മിൽ share ചെയ്യാനുള്ള ചങ്കൂറ്റമെങ്കിലും ക്രിസ്ത്യാനികൾ കാണിച്ചാൽ മതിയായിരുന്നു..., ഇതൊരു ബോധവത്കരണം മാത്രം... ദൈവം തുണക്കട്ടെ.''