16 January, 2019 11:10:45 AM
ശബരിമലയില്‍ പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍
ശബരിമല: ശബരിമലയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരാഹാരത്തില്‍. ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മാ നിഷാന്ത്, ഷനില എന്നി യുവതികളെ പൊലീസ് പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്. മുന്നോട്ട് പോയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധം കനത്തതോടെ യുവതികള്‍ തിരിച്ചിറങ്ങുകയായിരുന്നു. രേഷ്മ രണ്ടാം തവണയാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നത്.