11 January, 2019 09:06:09 PM


തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം






പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വില്ലേജുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. പന്തളം, കുളനട വില്ലേജ് പരിധിയില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെയും കിടങ്ങന്നൂര്‍ വില്ലേജ് പരിധിയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയും ആറന്മുള, മല്ലപ്പുഴശേരി വില്ലേജ് പരിധിയില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെയും കോഴഞ്ചേരി വില്ലേജ് പരിധിയില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ വില്ലേജ് പരിധിയില്‍ ശനിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ 13ന് രാവിലെ ഏഴു വരെയുമാണ് മദ്യനിരോധനം.

റാന്നി വില്ലേജ് പരിധിയില്‍ 13ന് രാവിലെ ആറു മുതല്‍ രാവിലെ 10 വരെയും വടശേരിക്കര വില്ലേജ് പരിധിയില്‍ 13ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയും റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 13ന് രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയുമാണ് സമ്പൂര്‍ണ മദ്യനിരോധനം.  തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തു നിന്നും റാന്നി- പെരുനാട് മാളികപ്പുറം ക്ഷേത്രത്തില്‍ മടങ്ങിയെത്തുന്ന ജനുവരി 21ന് റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 24 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയേയും പത്തനംതിട്ട എക്സൈസ് ഡെപ്യുട്ടി കമ്മീഷണറേയും ചുമതലപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K