03 January, 2019 05:35:02 PM
മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ചന്ദ്രന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന്
കോട്ടയം:പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്‌ക്കേറ്റ ഗുരുതര ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.തലയിൽ രക്തസ്രാവം ഉണ്ടായി.തലയോട്ടി തകർന്ന നിലയിലായിരുന്നു. തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിനു മുൻപ് മുഖ്യമന്ത്രി പറഞ്ഞത് ഹൃദയസ്തംഭനം മൂലമാണ് മരണം എന്നായിരുന്നു.ഇത് കുടുംബം തള്ളിയിരുന്നു.ഇതിനു വിരുദ്ധമായ വിവരങ്ങളാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നേരത്തേ ചന്ദ്രനു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം തിരുനക്കരയിൽ പൊതുദർശനത്തിനു ശേഷം പന്തളത്തേക്കു കൊണ്ടു പോകുന്നു.