03 January, 2019 01:33:01 PM
അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍റെ മരണകാരണം ഹൃദയസ്തംഭനം - മുഖ്യമന്ത്രി
പത്തനംതിട്ട: അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷത്തിനിടെ ചന്ദ്രന് പരിക്കു പറ്റിയിരുന്നെങ്കിലും മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഹൃദയസ്തംഭനം കാരണം രാത്രി 11.30 ഓടെയാണ് ഇയാള്‍ മരണപ്പെടുകയായിരുന്നുവെന്നാണ് കിട്ടിയ വിവരം. മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ പോസ്റ്റ് മോര്‍ട്ടും റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. ആസൂത്രിതമായ കൊലപാതകമാണ് പന്തളത്ത് അയ്യപ്പ ഭക്തന്‍റേതെന്ന് ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ആശുപത്രില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.