28 December, 2015 03:28:28 PM


ഡോക്ടര്‍മാര്‍ അവധിയില്‍ :രോഗികള്‍ വലയുന്നു

ആലപ്പുഴ: വെളിയനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ കിടത്തി ചികിത്സാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ അവധിമൂലം അവതാളത്തില്‍. 

ഇവിടെ പ്രധാനമായും അഞ്ച് ഡോക്ടര്‍മാരാണുള്ളത്. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ മാസങ്ങളായി അവധിയിലാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കാനോ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ അധികൃതര്‍ തയ്യാറാവുന്നുമില്ല. രാവിലത്തെ ഒപി സമയം കഴിഞ്ഞാല്‍ അത്യാസന്ന നിലയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് വേണ്ടത്ര സേവനം ലഭിക്കാറില്ല. ആവശ്യസമയങ്ങളിലുണ്ടായിരുന്ന 108 ആംബുലന്‍സിന്‍റെ പ്രവര്‍ത്തനം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതും രോഗികളെ വലച്ചിരിക്കുകയാണ്.  അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യവുമായാണ് നാട്ടുകാര്‍. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K