24 February, 2016 01:40:49 PM
ഭാര്യയുടെ സ്കൂട്ടറില്‍ ചാരി നിന്ന ഭര്‍ത്താവിന് പരവൂര്‍ പോലീസിന്‍റെ വക പിഴ
ആലപ്പുഴ : ഭാര്യയുടെ സ്കൂട്ടറില്‍ ചാരി നിന്ന ഭര്‍ത്താവിന് പരവൂര്‍ പോലീസ് പിഴ ചുമത്തി. സ്കൂട്ടറിലെത്തിയ ദമ്പതികളില്‍ ഭാര്യ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത ശേഷം ഭര്‍ത്താവിനെ സ്കൂട്ടറിന് കാവല്‍ നിര്‍ത്തി മാര്‍ക്കറ്റില്‍ പോയ സമയമാണ് ജീപ്പിലെത്തിയ പരവൂര്‍ പോലീസ് സ്കൂട്ടറില്‍ ചാരി നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനോട് ലൈസന്‍സ് ആവശ്യപ്പെട്ടത്.
എന്നാല്‍ വാഹനം ഭാര്യയുടേയാണെന്നും മാര്‍ക്കറ്റില്‍ പോയിരിക്കുകയാണെന്നുമൊക്കെ പറഞ്ഞിട്ട് പോലീസ് യുവാവിന്‍റെ അഭ്യര്‍ത്ഥന മുഖവിലയ്ക്കെടുത്തില്ല. നിനക്ക് ലൈസന്‍സുണ്ടോ എന്ന് പോലീസ് യുവാവിനോട് ചോദിച്ചപ്പോള്‍ താനല്ല വണ്ടി ഓടിച്ചത് എന്നായിരുന്നു യുവാവിന്‍റെ മറുപടി. എന്തായാലും 100 രൂപ പിഴ അടയ്ക്കണമെന്നായി പോലീസുകാരന്‍. ഒടുക്കം യുവാവിന് 100 രൂപ പോയിക്കിട്ടിയത്രേ.