10 February, 2016 12:48:47 PM
ഇനി വരുന്നത് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധിയും സമ്മതിച്ചു : പിണറായി
ആലപ്പുഴ : സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് രാഹുല്‍ ഗാന്ധിയും സമ്മതിച്ചെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ മദ്യനയം എന്താണെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനേതാക്കളെ കണ്ടാണ് ഇവിടെയുള്ള കോണ്‍ഗ്രസുകാരും അഴിമതി പഠിച്ചത്. രാഹുല്‍ഗാന്ധി പറയുന്നത് കേട്ടാല്‍ തോന്നുക ഇവിടെ മദ്യം നിരോധിച്ചിട്ടുണ്ടെന്നാണ്. മദ്യനയം മൂലം മദ്യ ഉപയോഗത്തില്‍പോലും കുറവ് വന്നിട്ടില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ നിരവധിപേരാണ് ക്യൂ നിൽക്കുന്നതെന്നും പിണറായി പറഞ്ഞു.
പണം കൊടുത്തവരും സാക്ഷികളും സര്‍ക്കാറിനെതിരെ മൊഴി നല്‍കുന്നു. ഡി.ജി.പിയടക്കം സോളാര്‍ കേസിലെ വഴിവിട്ട കാര്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കോടതിയുടെ കടുത്ത വിമര്‍ശവും സര്‍ക്കാറിനെതിരെ വന്നു. എന്നിട്ടും എ.കെ ആന്‍റണി പറയുന്നത് ഏറ്റവും നല്ല സര്‍ക്കാരാണ് ഇതെന്നാണ്. എന്തായാലും ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് പറഞ്ഞില്ല. എന്നിട്ടും ആന്‍റണി ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.