25 June, 2017 11:15:52 AM


കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച;മാസപ്പിറവി കണ്ടു

കോഴിക്കോട്: മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുനാള്‍ തിങ്കളാഴ്ചയാണ് ആഘോഷിക്കുകയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു . തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍  കാസര്‍കോട്  ജില്ലയില്‍  ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന്  കാസര്‍കോട് സംയുക്ത ഖാദി ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാദി ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതിനാല്‍ കര്‍ണാടകത്തിലെ ഭട്കല്‍, ഉഡുപ്പി, മംഗളുരു, എന്നിവിടങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാള്‍.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍ . എന്നാല്‍ മാസപ്പിറവി കാണാത്തതിനാല്‍  ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയാണ്. സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ട സാഹചര്യത്തിലാണ് അവിടെ ആഘോഷങ്ങള്‍ നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K