05 December, 2024 08:01:54 PM


കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി



കോട്ടയം: കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.ഇന്ന് വൈകുന്നേരം 5.10 ഓടെ  തന്ത്രിമുഖ്യൻ കടിയക്കോൽ ഇല്ലത്ത് ബ്രഹ്മശ്രീ കെ. എൻ. കൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആണ്  തൃക്കൊടിയേറ്റ് നടന്നത്. മധുരഇല്ലം എം.എസ്. കൃഷ്‌ണൻ നമ്പൂതിരി, മേൽശാന്തി മാച്ചിപ്പുറം ശിവൻ വിഷ്‌ണു പ്രസാദ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഇന്ന് 6.30 ന് സാംസ്ക്കാരിക സമ്മേളനം നടക്കും.കൺവീനർ അരുൺ കുമാർ പി. കെ. കടന്നക്കുടിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉത്ഘാടനം നിർവ്വഹിക്കും

ദേവി കാർത്യായനി പുരസ്ക്കാര സമർപ്പണം 2024

ആദരവ് നൽകുന്നത് ദേവസ്വം ഭരണാധികാരി: ശ്രീ. കെ.എ.മുരളി കാഞ്ഞിരക്കാട്ടില്ലം
പ്രശസ്‌ത കർണ്ണാടക സംഗീതജ്ഞ ശ്രീമതി. മാതംഗി സത്യമൂർത്തി
മുഖ്യപ്രഭാഷണം: വി. എൻ.വാസവൻ(ബഹു.കേരള ദേവസ്വം സഹകരണവകുപ്പ് മന്ത്രി)
പൊന്നാട അണിയിക്കുന്നത്: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം. എൽ. എ.
കലാപരിപാടി ഉദ്ഘാടനം: വിഖ്യാത മോഹിനിയാട്ടം കലാകാരി വിനീത നെടുങ്ങാടി
തുടർന്ന് 8.30 മുതൽ വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം

രണ്ടാം ഉത്സവം 06/12/2024 വെള്ളി

1.30 മുതൽ 2 വരെ ഉത്സവബലിദർശനം
8.15 - വേല, വിളക്ക്
പഞ്ചവാദ്യം ക്ഷേത്രവാദ്യശ്രീ കുടമാളൂർ മുരളീധരമാരാരുടെ പ്രമാണത്തിൽ
മയൂരന്യത്തം ശ്രീ. കുമാരനല്ലൂർ മണി
കൊടിക്കീഴിൽ വിളക്ക്
തിരുവരങ്ങിൽ 6.30 മുതൽ 8 വരെ കഥാപ്രസംഗം
ശ്രീ. വിനോദ് ചമ്പക്കര

മൂന്നാം ഉത്സവം 07/12/2024 ശനി

8.15 മുതൽ വേല, വിളക്ക്, താലപ്പൊലി
777, 1462, 1791,3561 എന്നീ NSS കരയോഗങ്ങളുടെ നേത്യത്വത്തിൽ
പഞ്ചവാദ്യം ശ്രീ. കീഴൂർ മധുസൂദനക്കുറുപ്പ് & പാർട്ടി
വൈകിട്ട് 6.30 മുതൽ സോപാനസംഗീതം ശ്രീ. ശ്രീഹരി എസ്, കോട്ടയം
തിരുവരങ്ങിൽ 10.30 മുതൽ മുടിയേറ്റ് - ശ്രീ. കീഴില്ലം ഉണ്ണികൃഷ്നും സംഘവും

നാലാം ഉത്സവം 08/12/2024 ഞായർ

2.30 മുതൽ 5.30 വരെ പകലരങ്ങ് കഥകളി
കഥ - കുചേലവൃത്തം
5.30 മുതൽ 6.30 വരെ ഡോ. അപർണ്ണ നങ്ങ്യാർ അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത്
തിരുവരങ്ങിൽ 7.30 മുതൽ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് ഗ്രീൻ ബാൻഡ്
(തെക്കേ വല്യമ്പലത്തിൽ)
ടോപ്പ് സിംഗർ സ്റ്റാർ - റിഫു രാജ്, മൈഥിലി ശ്യാം, ശരത് സാരംഗി തുടങ്ങിയവർ

അഞ്ചാം ഉത്സവം 09/12/2024 തിങ്കൾ

8.15 മുതൽ വേല, വിളക്ക്
താലപ്പൊലി, തമിഴ്വിശ്വകർമ്മസമാജം നമ്പർ 54 കുമാരനല്ലൂർ
സേവ, നാദസ്വരം തിരുവൻവണ്ടൂർ അഭിജിത്ത് വാര്യരും സംഘവും
തിരുവരങ്ങിൽ
5.00 മുതൽ ഭക്തിഗാനസുധ എ. എം. വി. ഓർക്കസ്ട്ര, അയ്മനം
9.30 മുതൽ മേജർസെറ്റ് കഥകളി
PS Vനാട്യസംഘം, കോട്ടയ്ക്കൽ
കളിവിളക്ക് തെളിയിക്കുന്നത് S.D. സതീശൻ നായർ ബ്യൂറോ ചീഫ്, മാതൃഭൂമി

ആറാം ഉത്സവം 10/12/2024 ചൊവ്വ

9.30ന് മധുരമീനാക്ഷി ക്ഷേത്ര പുരോഹിതൻ ശിവഗാമകലാനിധി ശിവശ്രീ എസ്. കെ. രാജഭട്ടർ അവർകൾക്ക് സ്വീകരണം.
1.30 മുതൽ 2 വരെ ഉത്സവബലിദർശനം തിരുവരങ്ങിൽ
7.30 മുതൽ 9.00 വരെ ഭക്തിഗാനതരംഗിണി ശ്രീ. TS രാധാകൃഷ്‌ണജി & പാർട്ടി
9.30 മുതൽ മേജർസെറ്റ് കഥകളി
കളിവിളക്ക് തെളിയിക്കുന്നത്: ശ്രീ, വിനോദ് നായർ, ചീഫ് ന്യൂസ് എഡിറ്റർ മലയാള മനോരമ

ഏഴാം ഉത്സവം 11.12.2024 അശ്വതി ബുധൻ

പഞ്ചാരിമേളം: വാദ്യകലാനിധി ശ്രീ. പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ
രാവിലെ 8.15 മുതൽ അശ്വതി ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്
12.00ന് അശ്വതി തിരുമുൽക്കാഴ്‌ച
ആദ്യ സമർപ്പണം: ശ്രീ, ഡോ. വിനോദ് വിശ്വനാഥൻ ഭാരത് ഹോസ്‌പിറ്റൽ, കോട്ടയം.
6.00-8.00 അശ്വതി ഇരട്ടതായമ്പക സർവ്വശ്രീ. പോരൂർ ഉണ്ണികൃഷ്‌ണൻ, ചിറയ്ക്കൽ നിധീഷ്
8.00 മുതൽ വയലിൻ നാദലയവിസ്‌മയം-ശ്രീ സി. എസ്. അനുരൂപും, കുമാരി ഗംഗാശശിധരനും ചേർന്ന് അവതരിപ്പിക്കുന്നു.
8.15 മുതൽ വേല, വിളക്ക് (അശ്വതി വിളക്ക്) സേവ, നാഗസ്വരം ശ്രീ. പട്ടാഴി പ്രഭാത് & പാർട്ടി
9.45 മുതൽ അശ്വതി വിളക്കിനെഴുന്നള്ളിപ്പ് മേളം ശ്രീ. വെള്ളൂത്തുരുത്തി ശ്രീലാൽ & പാർട്ടി

12/12/2024 എട്ടാം ഉത്സവം ഭരണി വ്യാഴം

മഹാപ്രസാദമൂട്ടിനുള്ള സമാരംഭം
ദീപപ്രോജ്വലനം
"ശ്രീ. അരുൺ R S (IFS) ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ ഉത്സവബലിദർശനം
വൈകിട്ട് 5.30 - 7.00 സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാർ (നടപ്പന്തലിൽ)
7.30 8.30 ഭജന ശ്രീ ദുർഗ്ഗ ഭജൻസ്, കുമാരനല്ലൂർ
8.30 മുതൽ 1.00 വേല - ഭരണിവിളക്ക് - മീനപ്പൂര പൊന്നാനദർശനം
ഭരണിമേളം-ശ്രീ, ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ
തിരുവരങ്ങിൽ 4.30 5.30 മതപ്രഭാഷണം
സതീഷ് ഒ.എസ്
6.30 7.30 സംഗീതസദസ്സ്
ഡോ. സ്‌മിത എം പിഷാരടി
8.30 മുതൽ ഫ്യൂഷൻ മ്യൂസിക് ബാൻഡ്- തിരുവനന്തപുരം

13/12/2024 ഒൻപതാം ഉത്സവം വെള്ളി തൃക്കാർത്തിക

വെളുപ്പിന് 2.30 മുതൽ തൃക്കാർത്തിക ദർശനം
3.30 മുതൽ മാനസജപലഹരി കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും
ത്യക്കാർത്തിക ആറാട്ട് എഴുന്നള്ളിപ്പ്
ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്
പാണ്ടിമേളം ശ്രീ. ചൊവ്വല്ലൂർ മോഹനൻ്റെ പ്രമാണത്തിൽ
മഹാപ്രസാദമൂട്ട് 10 മുതൽ ദേവി വിലാസം എൽപി സ്‌കൂളിൽ
പ്രസാദസമർപ്പണം ഡോ. ലക്ഷ്‌മിപതി ദിനമലർ
വൈകുന്നേരം 5.30ന് ത്യക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്

തൃക്കാർത്തിക ദേശവിളക്ക് ദീപപ്രോജ്വലനം Dr.T K ജയകുമാർ (പ്രശസ്‌ത കാർഡിയോ തൊറാസിക്
സർജൻ, മെഡിക്കൽ കോളജ്,കോട്ടയം)
സേവ, നാദസ്വരം
നാഗസ്വര കലാനിധി നാദലയജ്യോതി ശ്രീ. മരുത്തോർവട്ടം ബാബുവും സംഘവും
7.30 - 9.00 വേല - വിളക്ക്
മീനപ്പൂര പൊന്നാനദർശനം, വലിയ കാണിക്ക
രാത്രി 11.30 മുതൽ ത്യക്കാർത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്
തിരുവരങ്ങിൽ
രാവിലെ 7.30 മുതൽ
തൃക്കാർത്തിക സംഗീതോത്സവം
വൈകിട്ട്
7.30 മുതൽ 9.30

ത്യക്കാർത്തിക സംഗീതസദസ്സ് - ശ്രീമതി. എസ്. കെ. മഹതി

ന്യത്തനൃത്ത്യങ്ങൾ

14/12/2024 പത്താം ഉത്സവം ശനി ആറാട്ട്

12.30 മുതൽ ആറാട്ട് ബലി തുടർന്ന് നട്ടാശ്ശേരി ഇടത്തിൽ മണപ്പുറത്തേക്ക് ആറാട്ട് എഴുന്നള്ളിപ്പ് തിരുവരങ്ങിൽ
7.30 -9.00 ആറാട്ട് കച്ചേരി പ്രശസ്‌ത കർണാടക സംഗീതജ്ഞ ശ്രീമതി. മാതംഗി സത്യമൂർത്തി
9.00 -മുതൽ ന്യത്തന്യത്ത്യങ്ങൾ
10.30 മുതൽ തിരുവനന്തപുരം അവന്തികയുടെ ശൂർപ്പണഖ ബാലെ
വെളുപ്പിന് 4ന് കൊടിയിറക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K