20 January, 2025 06:35:23 PM
അതിരമ്പുഴ പുണ്യാളന്‍റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ചെറിയ പള്ളിയിൽ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത തിരുസ്വരൂപം ഭക്തജനങ്ങൾക്ക് വണങ്ങുന്നതിനായും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനായും ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചു. രാവിലെ 5:45ന് വലിയ പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത പ്രൊക്കുറേറ്റർ ഫാ. ജോജോ പുതുവേലിയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പണത്തിന് ശേഷം വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ വലിയ പള്ളിയുടെ മദ്ബഹയിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന പുണ്യാളന്റെ തിരുസ്വരൂപം പുറത്തെടുക്കുകയും പരമ്പരാഗത ആടയാഭരണങ്ങൾ അണിയിച്ചതിനുശേഷം തിരുസ്വരൂപം രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കുകയും തുടർന്നു വലിയ പള്ളിയിൽനിന്ന് ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണമായി ചെന്ന് ചെറിയ പള്ളിയുടെ മധ്യഭാഗത്ത് തിരുസുരൂപം പ്രതിഷ്ഠിച്ചു. ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ. നവീൻ മാമൂട്ടിൽ, ഫാ. ടോണി കോയിൽ പറമ്പിൽ, ഫാ. ജോബി മംഗലത്ത് കരോട്ട്, ഫാ. അലക്സ് വടശ്ശേരിൽ, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മാർക്കോസ് കുഴിം തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത്ത് പ്ലാമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി