22 March, 2025 04:54:34 PM
ആണ്ടൂര്‍ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ:വിളംബര രഥഘോഷയാത്ര നാളെ

ആണ്ടൂര്‍: ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് സമീപക്ഷേത്രങ്ങളും സാമുദായിക സംഘടനാ ഓഫീസുകളും ബന്ധിപ്പിച്ച് ധ്വജപ്രതിഷ്ഠാ സമിതി സംഘടിപ്പിക്കുന്ന വിളംബര രഥഘോഷയാത്ര ഞായറാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തിരിച്ചെത്തുന്ന ഘോഷയാത്ര രാത്രി ഏഴിന് ക്ഷേത്രത്തിൽ അവസാനിക്കും. ഘോഷയാത്രയ്‌ക്കൊപ്പം കലവറനിറയ്ക്കലിനുള്ള ദ്രവ്യങ്ങളും സമാഹരിക്കുമെന്ന് ധ്വജപ്രതിഷ്ഠാ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ആണ്ടൂര്‍ ശിവക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മാറിയിടം ഇട്ടിയേപ്പാറ ഗുരുദേവക്ഷേത്രം, മങ്കൊമ്പ് ദേവീ ക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി മഹാദേവക്ഷേത്രം, മാറിയിടം ഗുരുമന്ദിരം പടിഞ്ഞാറ്റില്‍കര പാട്ടുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രം, വൈക്കോപ്പാടം ഭഗവതി ക്ഷേത്രം, ഇടനാട്ട് കാവ് ഭഗവതി ക്ഷേത്രം , വലവൂര്‍ ശ്രീമഹാദേവക്ഷേത്രം, ഇടനാട് മങ്കൊമ്പ് ഭഗവതി ക്ഷേത്രം, വള്ളിച്ചിറ പിഷാരുകോവില്‍ ദേവി ക്ഷേത്രം, വള്ളിച്ചിറ എസ്എന്‍ഡിപി യോഗം മുറിഞ്ഞാറ, പാലയ്ക്കാട്ടുമല നരസിംഹസ്വാമി ക്ഷേത്രം, വെള്ളാക്കാവ് ഭഗവതി ക്ഷേത്രം, കുടക്കച്ചിറ ആദിനാരായണ ക്ഷേത്രം, കുറിച്ചിത്താനം കാരിപ്പടവത്ത് കാവ്, കുറിച്ചിത്താനം പൂതൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രം, ശാസ്താംപാറ ശ്രീധര്‍മശാസ്താ ക്ഷേത്രം, മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രം, പാലക്കോട്ടമ്മ ദേവി ക്ഷേത്രം, കാവില്‍ ഭഗവതി ക്ഷേത്രം, മരങ്ങാട്ടുപിള്ളി പാറപ്പനാല്‍ കൊട്ടാരം, ചേറാടിക്കാവ് ഭഗവതി ക്ഷേത്രം, അഞ്ചക്കുളം ദേവീ ക്ഷേത്രം, ആണ്ടൂര്‍ മൂത്തേടത്ത് കാവ്, സരസ്വതി വിലാസം എന്‍എസ്എസ് കരയോഗം, ഗന്ധര്‍വസ്വാമി ക്ഷേത്രം, എസ്എന്‍ഡിപി ഗുരുദേവ ക്ഷേത്രം, ആണ്ടൂര്‍ തോട്ടത്തില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്വീകരിണം ഒരുക്കിയിട്ടുള്ളത്.