20 February, 2025 09:49:19 PM


ഏറ്റുമാനൂര്‍ ഉത്സവം ഫെബ്രുവരി 27ന് കൊടിയേറും; ഏഴരപൊന്നാനദര്‍ശനം മാര്‍ച്ച് 6ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 27ന് കൊടിയേറി മാര്‍ച്ച് 8ന് ആറാട്ടോടെ സമാപിക്കും. മാര്‍ച്ച് 6നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം. 27ന് രാവിലെ 10.45നും 11.05നും മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍, മേല്‍ശാന്തി ഇങ്ങേത്തല രാമന്‍ സത്യനാരായണന്‍  എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉത്സവദിവസങ്ങളിലെ പ്രധാന കലാപരിപാടികളും ക്ഷേത്രചടങ്ങുകളും ചുവടെ.

ഒന്നാം ദിവസം (ഫെബ്രുവരി 27): രാവിലെ ചോറ്റാനിക്കര സുഭാഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യത്തെ തുടര്‍ന്നാണ് കൊടിയേറ്റ്. 11 മണിക്ക് സാംസ്കാരികസമ്മേളനവും കലാപരിപാടികളും മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് അധ്യക്ഷനായിരിക്കും. തുടര്‍ന്ന് ഭക്തിഗാന തരംഗിണി - ടി എസ് രാധാകൃഷ്ണജി, വൈകിട്ട് മെഗാ തിരുവാതിര, കാഴ്ച പന്തൽ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന് - വൈക്കം വിജയലക്ഷ്മി.

രണ്ടാം ദിവസം (ഫെബ്രുവരി 28): രാവിലെ ശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം - പേരൂര്‍ സുരേഷ് & പാർട്ടി, ഉച്ചയ്ക്ക് ഉത്സവബലി ദർശനം, സംഗീതസദസ്സ് - ആയാംകുടി വാസുദേവൻ നമ്പൂതിരി, തിരുവാതിര, വൈകിട്ട് കാഴ്ചശ്രീബലി, വേല, സേവ, സ്പെഷ്യൽ പഞ്ചവാദ്യം - കലാമണ്ഡലം പ്രദീപ് & പാർട്ടി, രാത്രി വയലിൻ വിസ്മയം- വേദമിത്ര & പാർട്ടി, ഭാരതനാട്യം, 12 മണിക്ക് കൊടിക്കീഴില്‍ വിളക്ക്.



മൂന്നാം ദിവസം (മാര്‍ച്ച് 1): രാവിലെ ശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം - തൃശൂർ പൂരം ഇലഞ്ഞിത്തറമേളം പ്രമാണി കിഴക്കൂട്ട് അനിയൻമാരാരും സംഘവും, ഭക്തിഗാനമേള, ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് തിരുവാതിര, നൃത്തനൃത്യങ്ങൾ, കാഴ്ചശ്രീബലി, വേല - സേവ, സ്പെഷ്യൽ പഞ്ചവാദ്യം - പരയ്ക്കാട് തങ്കപ്പൻ മാരാർ & പാർട്ടി, രാത്രി മേജര്‍സെറ്റ് കഥകളി - കളിയരങ്ങ്, കോട്ടയം (നളചരിതം രണ്ടാം ദിവസം, ബാലി വിജയം).

നാലാം ദിവസം (മാര്‍ച്ച് 2): രാവിലെ ശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം - ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ & പാർട്ടി, ശീതങ്കന്‍ തുള്ളല്‍, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, തിരുവാതിര, വൈകിട്ട് സംഗീതസദസ് - വാഴപ്പള്ളി ഹരിരാഗ് നന്ദൻ കാഴ്ചശ്രീബലി, വേല - സേവ, സ്പെഷ്യൽ പഞ്ചവാദ്യം - കലാമണ്ഡലം വിനയൻ & പാർട്ടി, രാത്രി മേജര്‍സെറ്റ് കഥകളി - പി എസ് വി നാട്യസംഘം, കോട്ടയ്ക്കല്‍ (കല്യാണസൗഗന്ധികം, നരകാസുരവധം).

അഞ്ചാം ദിവസം (മാര്‍ച്ച് 3): രാവിലെ ശ്രീബലി, സ്‌പെഷ്യല്‍ പഞ്ചാരിമേളം - പെരുവനം സതീശൻ മാരാർ & പാർട്ടി, ചാക്യാര്‍കൂത്ത് - ഡോ ഇടനാട് രാജൻ നമ്പ്യാര്‍, സംഗീതസദസ്സ്- ചോറ്റാനിക്കര കെ എൻ അജയകുമാർ, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, മേജർ സെറ്റ് സ്പെഷ്യൽ പഞ്ചാവാദ്യം - തൃശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യ നായകന്മാരായ കോങ്ങാട് മധുവും ചെർപ്പുളശേരി ശിവനും, രാത്രി ക്ലാസിക്കൽ ഡാൻസ്, ഭരതനാട്യം, മേജർസെറ്റ് കഥകളി - കേരള കലാമണ്ഡലം (കർണശപഥം, ദക്ഷയാഗം). 

ആറാം ദിവസം (മാര്‍ച്ച് 4): രാവിലെ ശ്രീബലി,  സ്പെഷ്യൽ പഞ്ചാരിമേളം - പെരുവനം പ്രകാശൻ മാരാർ & പാർട്ടി (95ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു), ഓട്ടൻതുള്ളല്‍ - കുറിച്ചിത്താനം ജയകുമാർ, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, സ്പെഷ്യൽ പഞ്ചവാദ്യം - ഉദയനാപുരം ഹരി & പാര്‍ട്ടി, സംഗീതസദസ് - ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യര്‍, നൃത്തനാടകം - വൈഷ്ണവേയം (വൈഷ്ണവി, തിരുവനന്തപുരം).

ഏഴാം ദിവസം (മാര്‍ച്ച് 9): രാവിലെ ശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം - പെരുവനം കുട്ടൻമാരാരും സംഘവും, ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് തിരുവാതിര, കാഴ്ചശ്രീബലി, വേല - സേവ, മേജർസെറ്റ് സ്പെഷ്യൽ പഞ്ചവാദ്യം - ചോറ്റാനിക്കര വിജയന്‍ർ മാരാര്‍, ആനന്ദനടനം, ട്രിപ്പിൾ തായമ്പക, കഥപ്രസംഗം - മീനടം ബാബു, നൃത്തനാടകം - ആർഷഭാരതം (ആവണി, തിരുവനന്തപുരം).


എട്ടാം ദിവസം (മാര്‍ച്ച് 6ന് - ഏഴരപൊന്നാനദര്‍ശനം): രാവിലെ ശ്രീബലി, നടന്‍ ജയറാമിന്‍റെ നേതൃത്വത്തില്‍ 111ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം, ഉച്ചയ്ക്ക് തുള്ളല്‍ത്രയം, ഉത്സവബലിദര്‍ശനം, വൈകിട്ട് കാഴ്ചശ്രീബലി, വേല - സേവ, സ്‌പെഷ്യല്‍ പഞ്ചവാദ്യം - ചോറ്റാനിക്കര സത്യന്‍ നാരായണമാരാര്‍, ക്ലാസിക്കൽ ഡാൻസ് ആശാനടനം - നടി ആശാ ശരത്തും സംഘവും, 12ന് ഏഴരപൊന്നാനദര്‍ശനവും വലിയകാണിക്കയും.

ഒമ്പതാം ദിവസം (മാര്‍ച്ച് 7 - പള്ളിവേട്ട): രാവിലെ ശ്രീബലി, മേജര്‍സെറ്റ് പഞ്ചാരിമേളം - പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഉച്ചയ്ക്ക് ഓട്ടന്‍തുള്ളല്‍, ഭക്തിഗാനമേള, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് തിരുവാതിര, വൈകിട്ട് കാഴ്ചശ്രീബലി, വേല - സേവ, സ്‌പെഷ്യല്‍ പഞ്ചവാദ്യം - പല്ലാവൂർ ശ്രീധരൻ മാരാർ, സ്‌പെഷ്യല്‍ പഞ്ചാരിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കുടമാറ്റം, രാത്രി ചിത്രപൗർണമി - ഗായിക ചിത്രയുടെ ഭക്തിഗാനമേള, 12ന് പള്ളിവേട്ട, ദീപക്കാഴ്ച.

പത്താം ദിവസം (മാര്‍ച്ച് 8 - ആറാട്ട്): രാവിലെ പള്ളിയുണർത്തൽ, സംഗീത സദസ്സ്, പറയൻതുള്ളല്‍, 12ന് ആറാട്ട് പുറപ്പാട്, പഞ്ചാരിമേളം - കടവൂര്‍ അനില്‍ ആന്‍റ് പാര്‍ട്ടി, സംഗീതസദസ്, നാദസ്വരകച്ചേരി, രാത്രി ആറാട്ട് കച്ചേരി - സുധാ രഘുനാഥന്‍,  12ന് ആറാട്ട് എതിരേൽപ്പ്, സ്പെഷ്യൽ നാദസ്വരം, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, കൊടിയിറക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K