16 December, 2025 10:40:49 AM


തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 28ന് കൊടിയേറും



കോട്ടയം: തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 28 ന് കൊടിയേറ്റ്. ഫെബ്രുവരി 3നു പള്ളിവേട്ടദിനം ദേശവിളക്കായി ആഘോഷിക്കും. ആറാട്ട് ദിനമായ ഫെബ്രുവരി 4നു തിരുനക്കര രഥോത്സവം നടക്കും. ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന രഥഘോഷയാത്ര പോസ്‌റ്റ് ഓഫിസ്, വൈഎംസിഎ റോഡ് വഴി നഗരം ചുറ്റി കോടിമതയിലെ സ്വീകരണത്തിനു ശേഷം തിരുനക്കരയിൽ സമാപിക്കും. ഉത്സവ നാളുകളിൽ കലാപരിപാടികൾ നടത്തുവാൻ താൽപ ര്യമുള്ളവർ ദേവസ്വം ഓഫിസുമായി ഈ മാസം 30 ന് മുൻപ് ബന്ധപ്പെടണമെന്ന് ക്ഷേത്ര സേവാസമിതി ഭാരവാഹികൾ അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915