19 February, 2025 07:12:14 PM
മാന്നാനം കൊട്ടാരം ദേവി ക്ഷേത്രത്തിൽ ഇക്കുറി ആനയെഴുന്നുള്ളിപ്പില്ല

മാന്നാനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മാന്നാനം കൊട്ടാരം ദേവി ക്ഷേത്രത്തില്‍ കുംഭപ്പൂര മഹോത്സവത്തോട് അനുബന്ധിച്ചുള്ള താലപ്പൊലി ഘോഷയാത്രയിൽ ആനയെഴുന്നള്ളിപ്പില്ല. സമീപകാലത്ത് ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് കൊണ്ടുളള അപകടസാഹചര്യങ്ങൾ മനസ്സിലാക്കിയും പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയും 18/2/2025 ൽ വൈകുന്നേരം ഉപദേശകസമിതിയും ഉത്സവക്കമ്മറ്റിയും കൂടി ചേർന്ന സംയുക്ത കമ്മറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തു ഈ വർഷം താലപ്പൊലി ഘോഷയാത്രയിൽ ആനയെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനം എടുത്തു. കഴിഞ്ഞ വർഷം ഘോഷയാത്രയിൽ ആന വിരണ്ടു നിരവധി ഭക്തർക്ക് സാരമായ പരിക്ക് ഉണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്താണ് കമ്മറ്റി തീരുമാനം.