09 May, 2025 08:27:48 AM


കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ് പുതിയ മാർപാപ്പ



വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റയാണ് പുതിയ മാർപാപ്പ. ലിയോ 14ാമൻ എന്നാണ് പുതിയ പാപ്പ അറിയപ്പെടുക. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്ന പ്രത്യേകതയും 69കാരനുണ്ട്. പുതിയ പാപ്പ സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിനാളുകളാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി തടിച്ചുകൂടിയത്.                                                     
കോണ്‍ക്ലേവിന്റെ നാലാം റൗണ്ടിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുത്തു. അതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടി പുചപുതിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ.                                  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K