08 April, 2025 03:26:42 PM


മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് പൂരമഹോത്സവം ബുധനാഴ്ച തുടങ്ങും



മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച അരങ്ങുണരും.വെളുപ്പിന് 5-30 മുതല്‍ വിശേഷാല്‍ പൂജ വഴിപാടുകള്‍, ഗണപതിഹോമം , ലളിതാ സഹസ്ര നാമാര്‍ച്ചന,പുരാണ പാരായണം എന്നിവയും വെെകിട്ട് ദീപാരാധനക്കു ശേഷം , തിരുവരങ്ങിന്‍റെ ഉത്ഘാടനവും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 7-ന് ശ്രീദുര്‍ഗ്ഗ ഇലയ്ക്കാട് അവതരിപ്പിക്കുന്ന പിന്നല്‍,കോല്‍ തിരുവാതിര, 7.30-ന് ടീം ഭജനമഠം ഞീഴൂര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍, 8-ന് ശ്രീഭദ്ര മരങ്ങാട്ടുപിള്ളിയുടെ തിരുവാതിര, 9-ന് ഭക്തിഗാനസുധ എന്നിവയാണ് പരിപാടികള്‍.

ഏപ്രില്‍ 10-ന് പ്രസിദ്ധമായ `പൂരം ഇടി',കലംകരിയ്ക്കല്‍ ,നാരായണീയം-അന്നദാന വഴിപാടുകളും കലാമണ്ഡലം ബിലഹരി എസ്.മാരാരുടെ സോപാനസംഗീതം എന്നിവയും നടക്കും. പൂരം ഇടിക്കു ശേഷം ഉച്ചയ്ക്ക് നട അടച്ചാല്‍ പിന്നീട് പ്രവേശനം നിഷിധമാണ്. വെെകിട്ട് ദീപാരാധനയോ ചടങ്ങുകളോ പാതിവില്ല.
ഏപ്രില്‍ 12-ന് വിവിധ വഴിപാടുകള്‍, കലശപൂജ , കലശാഭിഷേകം എന്നിവയ്ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി ദാമോദരന്‍ നമ്പൂതിരി ,പ്രവീണ്‍ തിരുമേനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വെെകിട്ട് ടൗണ്‍ ചുറ്റിയുള്ള താലപ്പൊലി രഥഘോഷയാത്ര,മേളം,ഗരുഡന്‍ ,കെെകൊട്ടികളി, ഗാനമേള തുടങ്ങിയവയും പ്രസാദ സദ്യയും ഉണ്ട്.
ഉത്സവ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ എ.എസ്.ചന്ദ്രമോഹനന്‍ , കെ.കെ.സുധീഷ് , കെ.കെ.നാരായണന്‍ എന്നിവര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930