10 March, 2025 03:58:00 PM


തിരുനക്കര തിരുവുത്സവം: മാർച്ച് 15-ന് കൊടിയേറും; 21-ന് തിരുനക്കര പൂരം



കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15-ന് കൊടിയേറി 24-ന് ആറോട്ടുകൂടി സമാപിക്കും മാർച്ച് 21-ന് തിരുനക്കര പൂരം 22- ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23-ന് പള്ളിവേട്ട 24-ന് ആറാട്ട് എട്ട് ദിവസം ഉത്സവബലി. അഞ്ചാം ഉത്സവം മാർച്ച് 19 മുതൽ കിഴക്കേ ഗോപുരനടയിൽ വൈകിട്ട് ശ്രീബലി പുറത്തെഴുന്നെള്ളിപ്പ്, വേല സേവ, മയൂരനൃത്തം തുടങ്ങി വിവിധങ്ങളായ ക്ഷേത്രകലകളും മറ്റ് കലാപരിപാടികളുമാണ് ഈ വർഷം ക്രമീ കരിച്ചിരിക്കുന്നത്.

ഒന്നാം ഉത്സവ ദിവസമായ മാർച്ച് 15- ന് വൈകിട്ട് 7 മണിക്ക് തന്ത്രി താഴ‌മൺമഠം കണ്‌ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറും. ശിവശക്തി കലാമണ്ഡപത്തിൽ വൈകിട്ട് 6.30ന് തിരുനക്കര ശ്രീമഹാ ദേവ ഭജനസംഘത്തിൻ്റെ ഭജന 8 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി. എസ്. പ്രശാന്തിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണ‌നും ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ നിർവ്വഹിക്കും.

ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജികുമാർ മുഖ്യപ്രഭാഷണവും നഗരസദ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉത്സവസന്ദേശവും നൽകും. 9.30 ന് ഗംഗ ശശിധരൻ & പാർട്ടിയുടെ വയലിൻ കച്ചേരി, രണ്ടാം ഉത്സവദിവസമായ മാർച്ച് 16- ന് വൈകിട്ട് 3.30 ന് കുമാരനല്ലൂർ ദേവിവിലാസം യു.പി വിഭാഗം കുട്ടികൾ അവത രിപ്പിക്കുന്ന സംസ്കൃത നാടകം. 4.30 ന് ആർ. എസ്. ഗണേഷ് അയ്യർ & പാർട്ടിയുടെ നാദലയഭക്തി. 5.30 ന് ശ്വേത പൈ & പാർട്ടിയുടെ നാട്യാർച്ചന. 7 ന് ആലപ്പുഴ ബ്ലൂ ഡയമൺസിൻ്റെ ഗാനമേള.

മൂന്നാം ഉത്സവദിവസമായ മാർച്ച് 17- ന് വൈകിട്ട് 5 ന് കുമാരനല്ലൂർ ആകാശ് കൃഷ്‌ണയുടെ ഫ്യൂഷൻ കച്ചേരി. 6ന് തിരു നക്കര നാരായണീയ സത്സംഗ സമിതിയുടെ നാരായണീയ പാരായണം. 7ന് ആർദ്ര തിരുവാതിര ക്ലബിൻ്റെ തിരുവാതിരകളി. 8 ന് ഗോവിനം ബാലഗോകുലത്തിൻ്റെ ഭജന, നൃത്തം. 9ന് വത്സല രാമകൃഷ്‌ണൻ സംഗീതസദസ്സ് 10ന് കോട്ടയ്ക്കൽ പിഎസ്.വി നാട്യസംഘത്തിൻ്റെ കഥകളി. കഥകൾ നളചരിതം മൂന്നാം ദിവസം (കാർക്കോടകൻ മുതൽ), ബാലിവിജയം.

നാലാം ഉത്സവ ദിവസമായ മാർച്ച് 18-ന് വൈകിട്ട് 5 ന് തിരുനക്കര എൻ.എസ്.എസ് സമാജത്തിന്റെ നാമസങ്കീർത്തനം. 5.30 ന് ശ്രീശങ്കര തിരുവാതിര സംഘത്തിൻ്റെ തിരുവാതിരകളി 7ന് സ്റ്റാർ സിംഗർ ഫെയിം ശ്രീരാഗ് ഭരതൻ, നന്ദ ജെ. ദേവൻ നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള.

അഞ്ചാം ഉത്സവ ദിവസമായ മാർച്ച് 19-ന് വൈകിട്ട് 5 ന് എലൂർ ബിജു & പാർട്ടിയുടെ സോപാനസംഗീതം. 6 ന് കാഴ്ച്‌ച ശ്രീബലി. 8.30 ന് ചിന്മയ വിദ്യാലയ വിദ്യാർത്ഥികളുടെ ഡാൻസ്. 9ന് തിരുവനന്തപുരം സൗമ്യ സുകുമാരൻ്റെ മോഹിനിയാട്ടം, 10ന് കഥകളി, കഥകൾ കല്യാണസൗഗന്ധികം, ദക്ഷയാഗം.

ആറാം ഉത്സവ ദിവസമായ മാർച്ച് 20- ന് വൈകിട്ട് 5 ന് പയ്യന്നൂർ തീർത്ഥ ഇ. പൊതുവാളിൻ്റെ ഡാൻസ്. 6 ന് കാഴ്ചശ്രീബലി, ആറന്മുള ജി. ശ്രീകുമാർ, കോട്ടയം അഖിൽ & പാർട്ടിയുടെ നാദസ്വരം. 8.30 ന് ബുധനൂർ ഭദ്ര ശർമ്മയുടെ ഭരതനാട്യം. 9.15 ന് സിനിമ-സീരിയൽ താരം അഞ്ജ‌ലി ഹരി പങ്കെടുക്കുന്ന രാജേഷ് പാമ്പാടി & പാർട്ടിയുടെ ആനന്ദനടനം ഡാൻസ്.

ഏഴാം ഉത്സവ ദിവസമായ മാർച്ച് 21- ന് തിരുനക്കര പൂരം. രാവിലെ 9 ന് ചെറുപൂരങ്ങൾക്ക് വരവേല്‌പ് ഉച്ചയ്ക്ക് 2.30 ന് കാരാപ്പുഴ സി.വി.എൻ കളരിയുടെ കളരിപ്പയറ്റ്, വൈകിട്ട് 4 ന് തിരുനക്കര പൂരാരംഭം. തന്ത്രി കണ്‌ഠരര് മോഹനരര് ഭദ്രദീപം തെളിയിക്കും. 111-ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ പഞ്ചാരിമേളം, 8.30 ന് സിനിമ- സീരിയൽ നടി ശാലു മേനോൻ നയിക്കുന്ന ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയത്തിന്റെ "നാഗവല്ലി മനോഹരി" നൃത്തനാടകം. 9.30 ന് കൊടിക്കീഴിൽ വിളക്ക്, പാറപ്പാടം സജീഷിൻ്റെ നാദസ്വരം. കുമാരനല്ലൂർ സജേഷ് മാരാരുടെ സ്പെഷ്യൽ പഞ്ചാരിമേളം.

എട്ടാം ഉത്സവദിവസമായ മാർച്ച് 22-ന് വൈകിട്ട് 5 ന് നട്ടാശ്ശേരി അരുന്ധതി ദേവിയുടെ നൃത്തം.

6.30 ന് കിഴക്കേഗോപു രനടയിൽ ദേശവിളക്കിന് ശബരിമല തന്ത്രി താഴ‌മൺമറം മഹേഷ് മോഹനരര് ഭദ്രദീപം തെളിയിക്കും. 7ന് കാഴ്‌ചശ്രീബലി. ഹരിപ്പാട് മുരുകദാസ് & പാർട്ടിയുടെ നദസ്വരം, 8.30ന് സിനിമാതാരം മിയയും സംഘവും പങ്കെടുന്ന നാട്ടുവാങ്കം ആർ.എൽ.വി പ്രദീപ്‌കുമാർ, കലാക്ഷേത്ര ചിത്ര എന്നിവരുടെ ശ്രീമൂകാംബിക നൃത്തകലാ ക്ഷേത്രത്തിൻ്റെ നാട്യലീലാതരംഗിണി. 9.30 ന് കൊടിക്കീഴിൽ വലിയവിളക്ക്. ആനിക്കാട് കൃഷ്‌ണകുമാറിൻ്റെ സ്പെഷ്യൽ പഞ്ചാരിമേളം.

ഒൻപതാം ഉത്സവ ദിവസമായ മാർച്ച് 23-ന് പള്ളിവേട്ട. രാവിലെ 7.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്. തുറവൂർ നാരായണപ ണിക്കർ, തിരുവൻമണ്ടൂർ അഭിജിത്ത് വാര്യർ എന്നിവരുടെ നാദസ്വരം. കിഴക്കൂട്ട് അനിയൻമാരാരുടെ സ്പെഷ്യൽ പഞ്ചാരി മേളം. വൈകിട്ട് 5.30 തിരുനക്കര എൻ.എസ്.എസ് കരയോഗത്തിൻ്റെ തിരുവാതിരകളി, 6 ന് കാഴ്‌ചശ്രീബലി. 8.30 ന് തൃശൂർ കലാസദൻ്റെ ഗാനമേള 12 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്.

പത്താം ഉത്സവ ദിവസമായ മാർച്ച് 24- ന് ആറാട്ട് രാവിലെ 8 ന് അമ്പലക്കടവ് ആറാട്ടുകടവിലേക്ക് എഴുന്നെള്ളിപ്പ് 11ന് തിരുനക്കര ക്ഷേത്രത്തിൽ ആറാട്ടുസദ്യ. വൈകിട്ട് 6.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, വൈകിട്ട് 5.30ന് കെ. എ. വേൽമുരു കൻ, ആമ്പൂർ എം. എം. നാരായണൻ എന്നിവരുടെ നാദസ്വര കച്ചേരി.

8.30ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ടി. സി. ഗണേഷ് അദ്ധ്യക്ഷത വഹിക്കും. 10 ന് ചെന്നൈ ഡോ. രാമപ്രസാദിൻ്റെ സംഗീതസദസ്സ്. 1ന് കവിയൂർ ശിവകുമാർ അമൃതകലയും സംഘവും അവതരിപ്പിക്കുന്ന സോപാനങ്ങഷ്ടപദിലയം 2 ന് ആറാട്ട് എതിരേൽപ്പ് നാദസ്വരം, പഞ്ചവാദ്യം 5 ന് കൊടിയിറക്ക്. എന്നിവയാണ് ഈ വർഷത്തെ പ്രധാന പരിപാടികൾ.

ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ടി. സി. ഗണേഷ്, വൈസ് പ്രസിഡൻ്റ് പ്രദീപ് മന്നക്കുന്നം, സെക്രട്ടറി അജയ് ടി. നായർ, ജനറൽ കൺവീനർ ടി. സി. രാമാനുജം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീലേഖ, ജോയിൻ്റ് സെക്രട്ടറിമാരായ പി.എൻ.വിനോദ്‌കുമാർ, നേവൽ സോമൻ, അംഗങ്ങളായ പ്രദീപ് ഉറുമ്പിൽ അഞ്ജു സതീഷ്, മധു ഹോരക്കാട്, വിജി ഗോപാലൻ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K