19 December, 2015 08:42:36 AM
ആര്‍.ശങ്കര്‍ പ്രതിമയ്ക്ക് രാപ്പകലില്ലാതെ പോലീസ് കാവല്‍ തുടരുന്നു
കൊല്ലം : നരേന്ദ്രമോദി അനാവരണം ചെയ്ത ആര്‍.ശങ്കര്‍ പൂര്‍ണകായ പ്രതിമയ്ക്ക് രാപ്പകലില്ലാതെ പോലീസ് കാവല്‍. പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കാവല്‍. എ ആര്‍ ക്യമ്പില്‍ നിന്നുള്ള പോലീസുകാരാണ് കാവല്‍ തുടരുന്നത്.
അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പ്രതിമ നില്‍ക്കുന്നിടത്തേക്ക് മാര്‍ച്ച് നടത്തുകയും പോലീസ് തടയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി കെഎസ് യു പ്രവര്‍ത്തകര്‍ പ്രവേശന കവാടത്തിന് സമീപത്തായി ചാണക വെള്ളം തളിച്ചു. അതിന് കെഎസ് യു പറയുന്ന ന്യായം, പ്രധാനമന്ത്രി കടന്നുവന്ന കവാടം ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിച്ചെന്നാണ്. ഇവരെ പോലീസ് പിടികൂടുകയും പിന്നീട് വിടുകയും ചെയ്തു. പ്രതിമയ്ക്ക് നേരെ ചാണകവെള്ളം തളിച്ചെന്ന ആരോപണവുമായി എസ്എന്‍ഡിപി യൂത്ത്മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതുപോലെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പ്രതിമയ്ക്ക് കാവല്‍ നില്‍ക്കുന്നതത്രേ.