26 September, 2023 07:23:43 PM


കൊല്ലത്ത് 15000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സ് പിടിയില്‍



കൊല്ലം: കൊല്ലം ജില്ലയിലെ തിങ്കള്‍ക്കരികത്ത് 15000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്‍റ്  വിജിലന്‍സ് പിടിയില്‍. സുജിമോന്‍ സുധാകരനാണ് പിടിയിലായത്. കൊല്ലം ജില്ലയിലെ  തിങ്കള്‍ക്കരികം സ്വദേശിയുടെ സഹോദരിയുടെ പേരിലുളള 30 സെന്‍റ് സ്ഥലത്തിന്‍റെ പട്ടയം അനുവദിച്ച് കിട്ടാന്‍ ജനുവരി മാസത്തില്‍ പുനലൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷിച്ചിരുന്നു. 

എന്നാല്‍ മാസങ്ങളായിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ 15000 രൂപയുമായി വരാന്‍ സുജിമോന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് കൊല്ലം യൂണിറ്റ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സജാദിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുളള വി‍ജിലന്‍സ് സംഘം ഇന്ന് വൈകുന്നേരം സുജിമോനെ പിടികൂടുകയായിരുന്നു. 

എരൂരില്‍ സുജിമോന്‍ വീട് പണിയുന്ന സ്ഥലത്ത് വെച്ചാണ് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K