05 August, 2023 11:02:54 AM


വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ് എഫ് ഐ നേതാവ് മരിച്ചു



കൊല്ലം: ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു. എസ് എഫ് ഐ കിഴക്കേ കല്ലട മേഖല കമ്മിറ്റി പ്രസിഡന്‍റും ഡി വൈ എഫ് ഐ കിഴക്കേ കല്ലട മേഖല ജോയിന്‍റ് സെക്രട്ടറിയുമായ അമൽനാഥ് ശേഖർ (18) ആണ് മരിച്ചത്. മറവൂർ മുറിയിൽ സരസുഭവനിൽ ശേഖറിന്‍റെ മകനാണ്.

കൊല്ലം കിഴക്കേ കല്ലട കൈലാത്ത് മുക്ക് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 5 മണിയോടെ പള്ളിക്ക വിളയിൽ നിന്ന് മൂന്നു മുക്കിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും  പുറകിൽ ഇരുന്ന അമൽനാഥിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സുബിൻ ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K