18 August, 2023 10:43:10 AM
സംശയ രോഗം: ഭാര്യക്ക് കീടനാശിനി കൊടുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: സംശയ രോഗത്തിന്‍റെ പേരില്‍ ഭാര്യക്ക് കീടനാശിനി കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ അജിത്താണ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരും കല്ലാര്‍ എസ്‌റ്റേറ്റിലാണ് ജോലി ചെയ്യുന്നത്.
സംശയ രോഗത്തിന്‍റെ പേരില്‍ അജിത്തും ഭാര്യയും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് അജിത്തിനെ അറസ്റ്റ് ചെയ്തു.